Sorry, you need to enable JavaScript to visit this website.

അയോധ്യയില്‍ ചോരയില്‍ കുളിച്ച നിലയില്‍  സന്യാസിയുടെ മൃതദേഹം; കൊലപാതകം

അയോധ്യ- അയോധ്യയില്‍ സന്യാസിയെ കൊലപ്പെടുത്തി. 44 കാരനായ റാം സഹാരെ ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍ ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് പിടികൂടി. അയോധ്യക്കടുത്ത് ഹനുമാന്‍ഗഡിയിലെ ആശ്രമത്തിലാണ് സംഭവം. ആശ്രമത്തിനകത്ത് കിടപ്പുമുറിയിലാണ് സന്യാസിയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ ശിഷ്യനും കൂട്ടാളിയും ചേര്‍ന്ന് സന്യാസിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു.
വയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഈ സമയത്ത് ആശ്രമത്തിനകത്തെ സിസിടിവി ആരോ വിച്ഛേദിച്ചിരുന്നു. കൊല്ലപ്പെട്ട സന്യാസിക്ക് മറ്റ് ശത്രുക്കള്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.സന്യാസിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കാനാവും കൊലപാതകം നടത്തിയതെന്ന സംശയം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ ആശ്രമത്തിലെ പാചകക്കാരനെ കാണാതായിരുന്നു.

Latest News