Sorry, you need to enable JavaScript to visit this website.

ആഡംബര വസ്തുക്കളും സമ്മാനങ്ങളും ആവശ്യപ്പെടുക മഹുവ മൊയ്ത്രയുടെ പതിവെന്ന് വ്യവസായി

ന്യൂദല്‍ഹി- അദാനി ഗ്രൂപ്പിനെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്ക് പണം നല്‍കിയതായി ആരോപിക്കപ്പെടുന്ന റിയല്‍ എസ്‌റ്റേറ്റ്-എനര്‍ജി ഗ്രൂപ്പായ ഹിരാനന്ദാനിയുടെ സിഇഒ ദര്‍ശന്‍ ഹിരാനന്ദാനി മഹുവക്കെതിരെ രംഗത്തുവന്നു. അദാനിയെ ആക്രമിക്കുന്നതിലൂടെ ടി.എം.സി നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
അദാനിയെ ലക്ഷ്യമിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മൊയ്ത്രയുടെ പാര്‍ലമെന്ററി ലോഗിന്‍ താന്‍ ഉപയോഗിച്ചതായി ഒപ്പിട്ട സത്യവാങ്മൂലത്തില്‍ ഹിരാനന്ദാനി സമ്മതിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വിലയേറിയ ആഡംബര വസ്തുക്കളും ദല്‍ഹിയില്‍ ഔദ്യോഗികമായി അനുവദിച്ച ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിനുള്ള സഹായവും യാത്രാ ചെലവുകളും മഹുവ മൊയ്ത്ര ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.  ഈ ആഴ്ച ആദ്യമാണ്  ബിജെപി എംപി നിഷികാന്ത് ദുബെയും മൊയ്ത്രയുടെ വേര്‍പിരിഞ്ഞ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയും പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മൊയ്ത്ര ഹിരാനന്ദാനിയില്‍ നിന്ന് ആനുകൂല്യം വാങ്ങിയതായി ആരോപിച്ചത്. എന്നാല്‍ ഇവര്‍ക്കെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തുകൊണ്ടാണ് മഹുവ മൊയ്ത്ര പ്രതികരിച്ചത്.
അതിനിടെ, ദുബെയുടെ പരാതി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി. എക്‌സ് പ്ലാറ്റ്‌ഫോമില്‍  അദാനി ഗ്രൂപ്പ് കേരളത്തില്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത ഈ ആഴ്ച റീപോസ്റ്റ് ചെയ്ത ഹിരാനന്ദാനി സത്യവാങ്മൂലം പരസ്യമായതോടെ എക്‌സിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

 

Latest News