കേരളത്തിലെത്തിയാല്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പോലും കിട്ടാത്ത സ്വീകരണവും ആരാധക കൂട്ടവുമാണ് ബോളിവുഡ് ഹോട്ട് റാണി സണ്ണി ലിയോണിനു ലഭിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിലെത്തിയ സണ്ണിയെ കാണാന്‍ ഫാന്‍സ് എത്തിയപ്പോള്‍ കൊച്ചി എം.ജി റോഡ് മണിക്കൂറുകളോളം ബ്ലോക്കായിരുന്നു. കൊച്ചിയിലെത്തിയ സണ്ണി ലിയോണ് ലഭിച്ച ആരാധക പിന്തുണ വലിയ ചര്‍ച്ചയായിരുന്നു. കേരളത്തിലെ ആരാധകസ്‌നേഹം തന്നെ അമ്പരപ്പിച്ചെന്ന് താരം പിന്നീട് പറയുകയും ചെയ്തു. ഇപ്പോഴിതാ സണ്ണി മലയാളത്തിലേയ്‌ക്കെത്തണമെന്ന ആരാധകരുടെ ആവശ്യത്തിനും കാത്തിരിപ്പിനും അവസാനമാകുകയാണ്.'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ എത്തുക. ഇക്കാര്യത്തിലെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. സിനിമയില്‍ സണ്ണി ലിയോണിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു വിടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ജയറാമാണ് ചിത്രത്തിലെ നായകന്‍. ഹണി റോസ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,വിനയ് ഫോര്‍ട്ട് എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. പുതിയ ചിത്രത്തിനായി സംഗീതം ഒരുക്കുന്നതു ഷാന്‍ റഹ്മാനാണ്.സണ്ണി ലിയോണ്‍ നായികയായി എത്തുന്ന 'വീരമാദേവി' എന്ന ചിത്രം മലയാളത്തിലേക്കും ഉടന്‍ മൊഴിമാറ്റി എത്തും.