മദ്യപിച്ചെത്തിയ ഭര്‍ത്താവ് മൂക്കിലും വായിലും പശയൊഴിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. മദ്ധ്യപ്രദേശിലെ വിദിഷയിലെ രാജ്കോട്ട് കോളനിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹല്‍കരീം കുശ്വാഹയുടെ ഭാര്യ ദുര്‍ഗാ ദേവി (35)ആണ് മരിച്ചത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് എപ്പോഴും വഴക്കുണ്ടാക്കുമായായിരുന്നു. കഴിഞ്ഞ ദിവസവും വീട്ടിലെത്തി വഴക്കിട്ട കുശ്വാഹ ദുര്‍ഗാ ദേവിയെ ഉപദ്രവിക്കുകയും ബലം പ്രയോഗിച്ച് മൂക്കിലും വായിലും കണ്ണുകളിലും ശക്തിയേറിയ പശയൊഴിക്കുകയുമായിരുന്നു.പകല്‍ സമയത്തായിരുന്നു സംഭവം. പുറത്തേക്ക് പോയ മൂത്ത മകന് വൈകുന്നേരത്തോടെ തിരിച്ചെത്തിയ ശേഷമാണ് ദുര്‍ഗാ ദേവി മരിച്ച് കിടക്കുന്നത് കണ്ടത്. കുശ്വാഹക്കെതിരെ മക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പും അമ്മയെ വിഷം കൊടുത്ത് കൊല്ലാന്‍ പിതാവ് ശ്രമിച്ചിരുന്നതായി മക്കള്‍ പൊലീസിനോട് പറഞ്ഞു.