Sorry, you need to enable JavaScript to visit this website.

മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യയുടെ  കൊലക്കേസില്‍ വിധി ഇന്ന് 

ന്യൂദല്‍ഹി-മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി. ദല്‍ഹി സാകേത് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷത്തിന് ശേഷമാണ് വിധി.
രാത്രി ജോലി കഴിഞ്ഞ് സൗമ്യ വസന്ത്കുഞ്ജിലെ വീട്ടിലേക്ക് മടങ്ങവെ മോഷ്ടാക്കള്‍ ആക്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. കേസില്‍ 2009 ല്‍ രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികള്‍ അറസ്റ്റിലായി. എന്നാല്‍ വിചാരണ നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ മാസം പുതിയ ജഡ്ജിയെ നിയമിച്ചതോടെയാണ് വിചാരണ വേഗത്തിലായത്.


 

Latest News