Sorry, you need to enable JavaScript to visit this website.

ഗാസ ബോംബിംഗ് തുടര്‍ന്നാല്‍ മുസ്ലിംകളെ ആര്‍ക്കും തടയാനാവില്ലെന്ന് ഖാംനഇയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍- ഇസ്രായില്‍ ഗാസയില്‍ ബോംബാക്രമണം തുടരുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള മുസ്‌ലിംകളെയും പ്രതിരോധ ശക്തികളെയും തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ്  അലി ഖാംനഇ മുന്നറിയിപ്പ് നല്‍കിയ.
സയണിസ്റ്റ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങള്‍ തുടരുകയാണെങ്കില്‍, മുസ്ലീങ്ങളും പ്രതിരോധ ശക്തികളും അക്ഷമരാകും, ആര്‍ക്കും അവരെ തടയാന്‍ കഴിയില്ല-ഖാംനഇ പറഞ്ഞതായി ഇറാനിയന്‍ സ്‌റ്റേറ്റ് ടിവിയെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

സയണിസ്റ്റ് ഭരണകൂടം എന്തുതന്നെ ചെയ്താലും, അവര്‍ നേരിട്ട അപകീര്‍ത്തികരമായ പരാജയം നികത്താന്‍ അതിന് കഴിയില്ല- ഖാംനഇ പറഞ്ഞു. ഖമേനി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച 'ജിഹാദ് ദിനം' ആചരിക്കണമെന്ന്  ഹമാസ് മുന്‍ നേതാവ്  ഖാലിദ് മിശ്അലിന്റെ  ആഹ്വാനത്തെ തുടര്‍ന്നാണ് ലക്ഷക്കണക്കിന് പ്രതിഷേധക്കാര്‍ ലോകമെമ്പാടും  ഗാസക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എത്തിയത്.


ഗാസയില്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രായില്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് ഖാംനഇ ആവശ്യപ്പെട്ടു.  സമ്പൂര്‍ണ അധിനിവേശനീക്കത്തിനെതിരെ മറ്റു മേഖലകളില്‍ പ്രതികരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

Latest News