തിരുവനന്തപുരം- വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്റെ പുതിയ കാഴ്ച്ചകളും വാണിജ്യത്തിന്റെ വഴികളും തുറക്കുന്ന ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്കുള്ള ഐ ഐ എഫ് ടി സി (ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ടൂറിസം കോണ്‍ക്ലേവ്) പുരസ്‌കാരം നേടി മലയാളചിത്രം 'ദി പ്രൊപോസല്‍'. മുംബൈയില്‍ നടന്ന ഐ ഐ എഫ് ടി സി 2023 ചടങ്ങിലാണ് സിനിമാറ്റിക് എക്‌സലന്‍സ് പുരസ്‌ക്കാരലബ്ധി.
പൂര്‍ണ്ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ആദ്യമലയാള ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തെ അംഗീകാരത്തിനര്‍ഹമാക്കിയത്. തമിഴില്‍ നിന്നും റോക്കറ്ററി- ദി നമ്പി എഫക്ട്, തെലുങ്കില്‍ ആര്‍ ആര്‍ ആര്‍, കന്നട ചിത്രം റെയ്‌മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീര്‍ എന്നീ ചിത്രങ്ങളാണ് അവാര്‍ഡ് നേടിയ മറ്റ് ചിത്രങ്ങള്‍. 2022-ല്‍ സൈനപ്ലേയില്‍ റിലീസായ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ജോ ജോസഫാണ്.
ജോ ജോസഫ്, അനുമോദ് പോള്‍, അമര രാജ, ക്ലെയര്‍ സാറ മാര്‍ട്ടിന്‍, സുഹാസ് പാട്ടത്തില്‍, കാര്‍ത്തിക മേനോന്‍ തോമസ് എന്നിവരാണ് അഭിനയിച്ചത്. പി ആര്‍ ഒ: അജയ് തുണ്ടത്തില്‍.