Sorry, you need to enable JavaScript to visit this website.

സുപ്രീം കോടതി നിരീക്ഷണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഉവൈസി, ഇസ്ലാമിന് അന്യം

ഹൈദരാബാദ്- സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കാന്‍ വിസമ്മതിച്ച സുപ്രീം കോടതി പാര്‍ലമെന്റാണ് പരമോന്നതമെന്ന തത്വം ഉയര്‍ത്തിപ്പിടിച്ചിരിക്കയാണെന്ന് എഐഎംഐഎം പ്രസിഡണ്ട് അസദുദ്ദീന്‍ ഉവൈസി.
ആര് ഏത് നിയമപ്രകാരമാണ് വിവാഹം കഴിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്ന് സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിലായിരിക്കണമെന്ന് മാത്രമാണ് എന്റെ വിശ്വാസവും മനസ്സാക്ഷിയും പറയുന്നത്. ഇത് വിവാഹത്തെ അംഗീകരിക്കുന്നതിനെക്കുറിച്ചാണ്. അത് എല്ലാവരിലേക്കും വ്യാപിപ്പിക്കാന്‍ രാഷ്ട്രത്തിന് കഴിയില്ല എന്നതും ശരിയാണ്- ഹൈദരാബാദ് എംപി എക്‌സ് പ്ലാറ്റ്‌ഫോമില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

എന്നിരുന്നാലും, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് പ്രത്യേക വിവാഹ നിയമത്തിനും വ്യക്തിനിയമങ്ങള്‍ക്കും കീഴില്‍  വിവാഹം കഴിക്കാമെന്ന ബെഞ്ചിന്റെ നിരീക്ഷണത്തില്‍ ഉവൈസി ആശങ്ക പ്രകടിപ്പിച്ചു. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇത് ശരിയായ വ്യാഖ്യാനമല്ല, കാരണം രണ്ട് ജൈവിക പുരുഷന്മാരോ രണ്ട് ജൈവിക സ്ത്രീകളോ തമ്മിലുള്ള വിവാഹത്തെ  ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്ന് എഐഎംഐഎം പ്രസിഡണ്ട് പറഞ്ഞു.

സ്‌പെഷ്യല്‍ മാരേജ് ആക്ടിന്റെ ലിംഗനിഷ്പക്ഷമായ വ്യാഖ്യാനം ചില സമയങ്ങളില്‍ തുല്യമായിരിക്കണമെന്നില്ലെന്നും സ്ത്രീകള്‍ ഉദ്ദേശിക്കാത്ത വിധത്തില്‍ പരാധീനതകള്‍ക്ക് വിധേയരാകാന്‍ കാരണമാകാമെന്നുമുള്ള ജസ്റ്റിസ് ഭട്ടിന്റെ നിരീക്ഷണത്തോട് യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Latest News