തെഹ്‌റാന്‍-അനന്തരഫലങ്ങളില്ലാതെ ഗാസ മുനമ്പില്‍ സൈനിക നടപടികളുമായി മുന്നോട്ടു പോകാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. വരും മണിക്കൂറുകളില്‍ തടയാനുള്ള നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ ഇറാനാണോ മുന്‍കൂര്‍ നടപടി സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഗാസയില്‍ ഫലസ്തീനികളെ ഇസ്രായില്‍ കൊന്നു തുടങ്ങിയതുമുതല്‍ ഇസ്രായില്‍-ലെബനന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാണ്. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെ പങ്കാളിത്തത്തോടെ യുദ്ധത്തില്‍ ഒരു പുതിയ മുഖം തുറക്കുമോ എന്നാണ് ഭയം.
അതേസമയം, സംഘര്‍ഷം രൂക്ഷമാക്കുന്നതിനെതിരെ അമേരിക്ക ഇറാന് മുന്നറിയിപ്പ് നല്‍കി. ഹിസ്ബുല്ല ഇടപെട്ടാല്‍ വിനാശകരമായ പ്രതികരണം മറുപടി നല്‍കുമെന്ന് ഇസ്രായിലും മുന്നറിയിപ്പ് നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കഴിഞ്ഞ ഒരാഴ്ചക്കിടെ, ഹിസ്ബുല്ലയും ഇസ്രായില്‍ സൈന്യവും അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തിയെങ്കിലും ഇതുവരെ പോരാട്ടം നിയന്ത്രണവിധേയമാണ്.
അതിര്‍ത്തി കടന്നുള്ള അക്രമങ്ങള്‍ക്ക് മറുപടിയായി ഹിസ്ബുല്ല ഗ്രൂപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗാസയില്‍ ഇസ്രായിലിനെ പ്രതിരോധിക്കാതെ വിട്ടാല്‍ അത് തങഅങളുടെ പ്രദേശങ്ങള്‍ ആക്രമിക്കാനും ഇസ്രായില്‍ മുതിരുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നു.