മറ്റേതെങ്കിലും ഒരു ജോലി ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് മണിരത്നത്തിന്റെ ഭാര്യയാകുന്നതെന്ന് നടിയും സംവിധായികയുമായ സുഹാസിനി. മണിരത്നത്തിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് സുഹാസിനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുകയാണ്. മണിരത്നത്തിന്റെ ഭാര്യയായിരിക്കുക എന്നത് ഒരു ഫുള്‍ ടൈം ജോലിയാണോ എന്ന ചോദ്യത്തോടാണ് സുഹാസിനി പ്രതികരിച്ചത്.'ഒരു ജോലിയേക്കാള്‍ ബുദ്ധിമുട്ടാണ് മണിരത്നത്തിന്റെ ഭാര്യയായിരിക്കാന്‍. അതിന് 24 മണിക്കൂര്‍ പോരാ. അങ്ങനെ തന്നെയാണ് സ്ത്രീകള്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എന്റെ 20ാം വയസില്‍ ഹോര്‍മോണുകള്‍ മറ്രൊരു രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ആ സമയം ഒരു അപ്പാര്‍ട്ട്മെന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുടുംബത്തിന്റേതായ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കാനായിരുന്നു ആഗ്രഹം. എനിക്ക് എന്റെ കരിയര്‍ വേണമായിരുന്നു, എന്റെ സ്വാതന്ത്ര്യം വേണമായിരുന്നു. പക്ഷേ പിന്നീട് പതിയെ, ഒരു ഫാമിലി സെറ്റപ്പിലേക്ക് മാറിയപ്പോള്‍ ഉള്ളില്‍ തന്നെ ചില മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു- സുഹാസിനി പറഞ്ഞു. ''കല്ല്യാണം കഴിച്ചതും കുടുംബമായി ജീവിക്കുന്നതും എന്റെ ജീവിതത്തിലെ തികച്ചും അവിചാരിതമായ സംഭവമാണ്. മാത്രമല്ല ആരും എന്നോട് ഒന്നും ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. 20 വര്‍ഷം മുമ്പുള്ള അതെ ആളാണ് ഞാനെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.'' സുഹാസിനി പറഞ്ഞു.