ലാവണ്ടർ പൂക്കൾ നമുക്ക് ഇഷ്ടമാണെങ്കിലും ലാവണ്ടർ ചായ അത്ര പരിചിതമല്ല. ഈ ചായയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. അത്രമാത്രം ആരോഗ്യ ഗുണങ്ങളാണ് നിറത്തിലും മണത്തിലും മുന്നിൽ നിൽക്കുന്ന ഈ ചായക്കുള്ളത്.
തേയ്‌ലയും കാപ്പിയും ശീലിച്ചവർക്ക് ഇത് ഇഷപ്പെടണമെന്നില്ല. എന്നാലും ലാവണ്ടർ ചായ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ അത് ഗുണം ചെയ്യും.
ഉറക്കക്കുറവിനും ദഹനപ്രശ്‌നങ്ങൾക്കും ഈ ചായ നല്ലതാണ്. ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ ഉള്ളതുകൊണ്ടും ആന്റി ബാക്റ്റീരിയൽ സവിശേഷതകൾ ഉള്ളതിനാലും ചർമത്തിന്റെ ആരോഗ്യത്തിനും മുഖക്കുരുവിനും നല്ലൊരു പ്രതിവിധികൂടിയാണ്.
ശരീരത്തിനും മനസ്സിനും വിശ്രമം നൽകാൻ കഴിയുന്ന ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ മാനസിക പിരിമുറുക്കത്തിനും ഉത്കണ്ഠ അകറ്റാനും നല്ലതാണ് ഈ ചായ. രാത്രി ഉറങ്ങുന്നതിന് മുമ്പ് ലാവണ്ടർ ചായ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ ദഹനം മെച്ചപ്പെടുത്തും. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾക്കും നല്ലതാണ്. പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് നിങ്ങളുടെ രോഗപ്രതിരോധശേഷി വർധിക്കാനും സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെ നിർദേശപ്രകാരം മാത്രം നിങ്ങളുടെ ആഹാരക്രമത്തിൽ മാറ്റം വരുത്തുക.)