ജറൂസലം- ലെബനന്‍ അതിര്‍ത്തിയിലുള്ള വേലി കടന്ന് സ്‌ഫോടകവസ്തു സ്ഥാപിക്കാന്‍ ശ്രമിച്ച നാലുപേരെ വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
ഹമാസിനെ വേരോടെ പിഴുതെറിയുകയെന്ന ലക്ഷ്യത്തോടെ ഇസ്രായില്‍ ഗാസ മുനമ്പില്‍ ആക്രമണം തുടരുമ്പോള്‍, ലെബനനുമായുള്ള ഇസ്രായിലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായി അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലെബനന്‍ അതിര്‍ത്തിക്കടുത്തുള്ള രണ്ട് കിലോമീറ്റര്‍ മേഖലയിലുള്ള തങ്ങളുടെ 28 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ ഇസ്രായില്‍ തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
2006ല്‍ ഹിസ്ബുല്ലയുമായി ഇസ്രായില്‍ ഒരു മാസം നീണ്ട യുദ്ധത്തിലേര്‍പ്പെട്ടിരുന്നു.