പല്‍വല്‍- പശുക്കടത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഹരിയാനയിലെ പല്‍വല്‍ ജില്ലയിലാണ് കാലി മോഷണം ആരോപിച്ച് യുവാവിനെ ഗ്രാമീണര്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയത്. ദല്‍ഹിയില്‍നിന്ന് 50 കി.മീ അകലെ ബെഹ്്‌റോള ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്ന് പേര്‍ ചേര്‍ന്ന് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്ന കാലിയെ മോഷ്ടിച്ചതാണെന്ന് ഏതാനും പേര്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ധാരാളമാളുകള്‍ ഓടിക്കൂടുകയായിരുന്നു. ഒരാളെ പിടികൂടി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. രണ്ടു പേര്‍ രക്ഷപ്പെട്ടു. മര്‍ദനമേറ്റ് തളര്‍ന്നുവീണ ഇയാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചുവെന്നും പോലീസ് പറഞ്ഞു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.