ഉറുഗ്വേ- 2015 ലെ മിസ് വേൾഡ് മത്സരത്തിൽ ഉറുഗ്വേയെ പ്രതിനിധീകരിച്ച മുൻ മിസ് വേൾഡ് മത്സരാർത്ഥി ഷെറിക ഡി അർമാസ് അന്തരിച്ചു. സെർവിക്കൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 26 വയസായിരുന്നു. കീമോതെറാപ്പിയും റേഡിയോ തെറാപ്പി ചികിത്സയും നടത്തിയിരുന്നു.
'ഇളയ സഹോദരി, ഉയരത്തിൽ പറക്കുക. എപ്പോഴും എന്നേക്കും-താരത്തിന്റെ സഹോദരൻ മെയ്ക് ഡി അർമാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
2015ൽ ചൈനയിൽ സംഘടിപ്പിച്ച ലോകസുന്ദരി മത്സരത്തിൽ 26കാരി ആദ്യ 30ൽ ഉണ്ടായിരുന്നില്ല. അതേസമയം, മത്സരത്തിൽ പങ്കെടുത്ത ആറ് 18 വയസ്സുകാരിൽ ഒരാളായിരുന്നു ഇവർ.