ഉപഭോക്താക്കൾക്കായി ഹോണർ 90 ഉത്സവകാല കിഴിവുകൾ പ്രഖ്യാപിച്ചു. ഹോണറിന്റെ ഉത്സവ കിഴിവുകൾക്കൊപ്പം എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ്കാർഡ് ഇ.എം.ഐ ഉപയോക്താക്കൾ എന്നവർക്ക് 8 + 256 ജിബി ഫോൺ 26,999 രൂപക്കും 12+512 ജിബി ഫോൺ 29,999 രൂപക്കും ലഭിക്കും. ഉപയോക്താക്കൾക്ക് അധികച്ചെലവില്ലാതെ 699 രൂപ വിലമതിക്കുന്ന ടൈപ്സി ചാർജറും ലഭിക്കും.
എല്ലാ ഉത്സവ നിമിഷങ്ങളും പകർത്താൻ 200 എംപിമെയിൻ ക്യാമറ, 12 എംപിഅൾട്രാവൈഡ് / മാക്രോക്യാമറ, 2 എംപി ഡെപ്ത്ക്യാമറ എന്നിവയാണ് ഹോണർ 90 ന്റെ സവിശേഷതകൾ. സീൻ റെക്കഗ്നിഷൻ, എഐ വ്ളോഗ് അസിസ്റ്റന്റ്, എഐ നോയിസ് റിഡക്ഷൻ എന്നിവയുൾപ്പെടെ വീഡിയോകൾക്കായി സവിശേഷ സാങ്കേതിക വിദ്യകൾ ഉണ്ട്.
വ്യവസായത്തിലെ ഏറ്റവും ഉയർന്ന 3840 ഹെർട്സ് ഫ്രീക്വൻസി പിഡബ്ല്യൂഎം ഡിമ്മിംഗ്ടെക്, ടിയുവി റൈൻലാൻഡ് ഫ്ളിക്കർഫ്രീ സർട്ടിഫിക്കേഷൻ, റിസ്‌ക് ഫ്രീ ഡിമ്മിംഗ് (120 ഹെർട്സ് റിഫ്രഷ് നിരക്കിൽ) എന്നിവയുണ്ട്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഹോണർ മാജിക് ഒഎസ് 7.1 ൽ പ്രവർത്തിക്കുന്ന ഹോണർ 90 ക്വാൽകോംസ്നാപ്ഡ്രാഗൺ 7 ജെൻ 1 ആക്സിലറേറ്റഡ് എഡിഷൻ 5ജി പ്ലാറ്റ്ഫോമിനെ പ്രയോജനപ്പെടുത്തുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിനെല്ലാം കരുത്തേകുന്നത്.