വോൾവോ കാർ ഇന്ത്യയുടെ രണ്ടാമത്തെ പൂർണ വൈദ്യുത കാർ സി40 റീചാർജിന് വിപണിയിൽ മികച്ച പ്രതികരണം. ലോഞ്ച് ചെയ്ത് ആദ്യ മാസത്തിനുള്ളിൽ തന്നെ 100 കാറുകളുടെ ബുക്കിംഗ് പിന്നിട്ടു. വോൾവോ സി 40 റീചാർജ് ആമുഖ വിലയിൽ വിപണിയെ അത്ഭുതപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രാരംഭ വില ഘട്ടം അവസാനിച്ചു. എക്സ് ഷോറൂം വില ഇപ്പോൾ 62.95 ലക്ഷമായി പരിഷ്‌കരിച്ചു.
ഒറ്റ ചാർജിൽ ഐ.സി.എ.ടി ടെസ്റ്റിംഗ് പ്രകാരം 418 കീ.മീ.സെ. 550 കീ.മീ.സെ. എക്സി40ക്ക് ലഭ്യമാണ്. 11 കിലോവാട്ട് ചാർജറാണുള്ളത്.
സുരക്ഷ ഫീച്ചറുകളുടെ സമഗ്രമായ സ്യൂട്ട്, ആഡംബരം, ട്രെൻഡി ഡിസൈൻ എന്നിവയും സി 40 റീചാർജിനെ ആകർഷകമാക്കുന്നു. ബംഗളൂരുവിലെ ഹൊസക്കോട്ടിലുള്ള കമ്പനിയുടെ പ്ലാന്റിൽ അസംബിൾ ചെയ്യുന്ന വോൾവോയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇ.വി മോഡലാണ് സി 40 റീചാർജ്.
കമ്പനി നേരിട്ട് ഓൺലൈനിലാണ് വിൽപന. റീഫണ്ട് ചെയ്യാവുന്ന 1,00,000 രൂപ നിക്ഷേപിച്ച് ബുക്കിംഗുകൾ നടത്താം.
71 റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് നിർമിക്കുന്ന ഫ്ളോർ കാർപറ്റ് സെറ്റ്, വനമാലിന്യം, വൈൻ കോർക്കുകൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവയിൽ നിന്ന് നിർമിച്ച ഇന്റീരിയർ തുടങ്ങിയവ വഴി വോൾവോ അതിന്റെ സാമൂഹിക പ്രതിബദ്ധത വർധിപ്പിക്കുന്നതായി വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞു.