റോം- തടവിലുള്ള ഇസ്രയേലികളെ വിട്ടയക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ട് പോപ്പ് ഫ്രാന്‍സിസ്. ഇസ്രയേല്‍- ഫലസ്തീന് പ്രശ്നത്തില്‍ താന്‍ ദുഃഖിതനാണെന്നും നിലവിലെ പ്രശ്നത്തില്‍ കുട്ടികളും പ്രായമായവരും സ്ത്രീകളും അടക്കമുള്ള പൗരന്മാരെ ഇരകളാക്കരുതെന്ന് ശക്തമായി ആവശ്യപ്പെടുന്നതായും മാര്‍പാപ്പ പറഞ്ഞു.
വിശുദ്ധ ഭൂമിയിലാണെങ്കിലും യുക്രൈനിലാണെങ്കിലും എവിടെയും നിരപരാധികളുടെ രക്തം ചിന്താന്‍ ഇടയാക്കരുതെന്നും പോപ് സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പറഞ്ഞു.