ന്യൂദൽഹി- ഹരിയാനയിലെ ഫരീദാബാദിൽ റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ദൽഹിയും സമീപ നഗരങ്ങളും കുലുങ്ങി.
വൈകുന്നേരം 4:08 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഫരീദാബാദിൽ നിന്ന് ഒമ്പത് കിലോമീറ്റർ കിഴക്കും ദൽഹിയിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കുമായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭയചകിതരായ താമസക്കാർ വീടുകളിൽ നിന്ന് ഇറങ്ങിയോടുന്നതിന്റെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എലിവേറ്ററുകൾ ഉപയോഗിക്കരുതെന്നും കെട്ടിടങ്ങൾ, മരങ്ങൾ, മതിലുകൾ, തൂണുകൾ എന്നിവയിൽ നിന്ന് മാറിനിൽക്കണമെന്നും ദൽഹി പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Earthquake in Delhi #earthquake pic.twitter.com/U2zklBVoSp
— vijayendra gauttam (@vijayendrakekri) October 15, 2023