Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ് 2036;  ബിഡ് സ്ഥിരീകരിച്ച് മോഡി

മുംബൈ- 2036ലെ ഒളിംപിക്‌സിന് ഇന്ത്യന്‍ ബിഡ് സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 141-ാമത് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. 

140 കോടി ഇന്ത്യക്കാരുടെ സ്വപ്‌നമെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. രാജ്യത്ത് ഒളിമ്പിക്സ് സംഘടിപ്പിക്കാന്‍ ഇന്ത്യ ഉത്സുകരാണെന്നും 2036ലെ ഒളിമ്പിക്സ് വിജയകരമായി സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 2029 യൂത്ത് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇന്ത്യയ്ക്ക് ഐ. ഒ. സിയില്‍ നിന്ന് നിരന്തരമായ പിന്തുണ ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു.

ഇന്ത്യയുടെ മഹത്തായ ചരിത്രത്തില്‍ സ്‌പോര്‍ട്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്പര്‍ശിക്കുകയും അവയുമായി ബന്ധമില്ലാത്ത ഒരു ഉത്സവവും രാജ്യത്ത് ഇല്ലെന്നും പറഞ്ഞു.
സ്‌പോര്‍ട്‌സില്‍ വിജയികളും പഠിതാക്കളും മാത്രമേയുള്ളൂവെന്നും മാനവികതയെ ശാക്തീകരിക്കുന്നുവെന്നും റെക്കോര്‍ഡുകള്‍ ആര് തകര്‍ത്താലും എല്ലാവരും അതിനെ സ്വാഗതം ചെയ്യുന്നു,വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News