ഷാജഹാന്‍പൂര്‍- വിദ്യാര്‍ഥികളോട് അനുചിതമായ പെരുമാറ്റം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു. 4, 5 ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളെ ഉപദ്രവിച്ചെന്നും അനുചിതമായി പെരുമാറിയെന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത ഇയാളെ പിന്നീട് പോലീസ് കേസെടുത്തു.
ഷാജഹാന്‍പൂരിലെ ഒരു െ്രെപമറി സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെയാണ് അഞ്ച് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. അധ്യാപകനെ നേരിട്ട് സമീപിച്ചപ്പോള്‍ തന്റെ പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തിയെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ അതിനുശേഷം പെണ്‍കുട്ടികളോട് അയാള്‍ അതേ പെരുമാറ്റം തുടര്‍ന്നു.
വിദ്യാര്‍ഥിനികള്‍ സ്‌കൂളിലെ ഒരു അധ്യാപികയെ വിവരമറിയിച്ചെങ്കിലും അവരെ സഹായിക്കുന്നതിനു പകരം മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ ആസിഫ് ജമാലിനെ സസ്‌പെന്‍ഡ് ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
സ്‌കൂളിലെത്തി പെണ്‍കുട്ടികളുമായും അവരുടെ രക്ഷിതാക്കളുമായും സംസാരിച്ചുവെന്നും ബന്ധപ്പെട്ട അധ്യാപകനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്തുവെന്നും ഷാജഹാന്‍പൂരിലെ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ രണ്‍വീര്‍ സിംഗ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ആസിഫ് ജമാലിനെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.