കാസര്‍കോട്-മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രുഗ്മിണി (63) ആണ് മരിച്ചത്.
സംഭവത്തില്‍ മകന്‍ സുജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അമിതമായ ഫോണ്‍വിളി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മകന്‍ അമ്മയെ മര്‍ദിച്ചത്.
ഗുരുതര പരുക്കുകളോടെ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് രുഗ്മിണിയുടെ മരണം.