കാസര്‍കോട്-ദുബായിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി മുംബൈലെത്തിയ പൈക്ക സ്വദേശിയെ രണ്ട് ബൈക്കുകളിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി പണം അടങ്ങിയ ബാഗും മറ്റു സാധങ്ങളും കവര്‍ന്നു. കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരെ മുംബൈ സൈന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഓടി രക്ഷപ്പെട്ട രണ്ട് പേരെ പോലീസ് അന്വേഷിച്ചുവരികയാണ്.
പൈക്കയിലെ ആഷിഖിന്റെ പണവും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. ദുബായിയില്‍ നിന്നും വിമാനമാര്‍ഗം മുംബൈയിലെത്തിയതായിരുന്നു ആഷിഖ്. നാട്ടിലേക്ക് മടങ്ങാനായി മുംബൈ സൈനില്‍ ബസ് കയറാന്‍ എത്തിയപ്പോഴാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം ആഷിഖിനെ ബലമായി പിടിച്ച് ബൈക്കില്‍ ഇരുത്തുകയും രണ്ട് കിലോമീറ്ററോളംകൊണ്ടുപോയതിന് ശേഷം പണം അടക്കമുള്ളവ കവര്‍ന്ന് ഉപേക്ഷിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും സംഭവസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ക്യാമറ പരിശോധിച്ച് അന്വേഷണം നടത്തുകയും രണ്ട് പ്രതികളെയും ഒരു ബൈക്കും പിടികൂടുകയുമായിരുന്നു. സംഘത്തിലെ രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.