Sorry, you need to enable JavaScript to visit this website.

'ഗണേഷ് ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നു'; സ്വഭാവ ശുദ്ധിയില്ലാത്തവരെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ - കേരള കോൺഗ്രസ് ബി നേതാവും പത്തനാപുരം എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിനെ മന്ത്രിയാക്കി മുഖം മിനുക്കാൻ നോക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 സ്വഭാവ ശുദ്ധിയില്ലാത്തവരെയാണോ മന്ത്രിയാക്കുന്നത്? ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്. ഭാര്യയുടെ അടിമേടിക്കുന്നയാൾ. ഗണേഷ് കുമാറും അച്ഛനും കൂടി ട്രാൻസ്‌പോർട്ട് വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാനാണ്. ഞാനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാൾ വേണ്ടേ എന്നതുകൊണ്ടാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
 എൽ.ഡി.എഫിലെ ധാരണപ്രകാരം ജനാധിപത്യ കേരള കോൺഗ്രസിലെ മന്ത്രി ആന്റണി രാജുവിന് പകരം ഗണേഷ് കുമാറാണ് അടുത്ത ഗതാഗത മന്ത്രിയാകേണ്ടത്. ഈ നവംബറിലാണ് ആന്റണി രാജുവിന്റെയും ഐ.എൻ.എല്ലിലെ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെയും കാലാവധി അവസാനിക്കുന്നത്. ദേവർകോവിലിന് പകരം കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് അടുത്ത മന്ത്രിയാകേണ്ടത്. കടന്നപ്പള്ളിയുടെ മന്ത്രിസ്ഥാനത്തേക്കുള്ള വരവിൽ എല്ലാവർക്കും തുറന്ന മനസ്സും സന്തോഷവുമാണെങ്കിലും ഗണേഷ്‌കുമാറിന്റെ കാര്യത്തിൽ പലർക്കും ശക്തമായ വിയോജിപ്പാണുള്ളത്.

Latest News