തമിഴ് സിനിമയിലെ പ്രശസ്ത നടി തൃഷ നായികയായ ദി റോഡ് ഒക്ടോബര്‍ 6 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ഷബീര്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‌കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി, ലക്ഷ്മിപ്രിയ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. തമിഴ്‌നാട്ടില്‍ മാത്രം 4.53 കോടി രൂപയാണ് കഴിഞ്ഞ 6 ദിവസം കൊണ്ട് കളക്ഷന്‍ നേടിയതെന്നാണ് റിപ്പോര്‍ട്ട്.
ഭയാനകമായ റോഡ് അപകടങ്ങള്‍ക്ക് പിന്നിലെ അപകടകരമായ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് തൃഷ. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നല്ലവളായ ഒരു സ്ത്രീയും ദുഷ്ടനായ പുരുഷനും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം.