മുംബൈ - കള്ളപ്പണ കേസിൽ മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലികിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി മൂന്നുമാസത്തേക്ക് നീട്ടി. വൃക്ക രോഗത്തിന് ചികിത്സ തേടാൻ കോടതി നേരത്തെ രണ്ടുമാസത്തെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് വീണ്ടും നൽകിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ജാമ്യം നീട്ടിയത്.