തനിക്കുണ്ടായ ഒരു മോശം അനുഭവം തുറന്നുപറഞ്ഞ് നടിയും മോഡലുമായ ജ്യോതി ശിവരാമൻ. വസ്ത്രധാരണം നോക്കി ആളെ പരിശുദ്ധയും പടക്കവുമൊക്കെയായി സ്വഭാവം നിർണയിക്കുന്ന മോശം രീതിയെക്കുറിച്ചാണവരുടെ വിമർശം. മോഡലിങ്ങുമായി ബന്ധപ്പെട്ട് ഒരു ലേഡീസ് വെയർ ഷോപ്പ് ഉടമ അയച്ച മോശം സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് നടി ജ്യോതിയുടെ കുറിപ്പ്.
കുറിപ്പിലെ പ്രസക്ത ഭാഗം ഇങ്ങനെ:
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
'വസ്ത്രം, വസ്ത്രമാണല്ലോ ഇപ്പോഴത്തെ പ്രധാന വിഷയം! എവിടെ നോക്കിയാലും കമന്റ്‌സ്. ഇതേതാ ഈ തള്ള! ഇവൾക്ക് മര്യാദക്ക് തുണി ഉടുത്തുകൂടേ? അതൊക്കെ പോട്ടേന്നു വെക്കാം. ഓരോരുത്തരുടെ ചിന്താഗതിയാണ്. സങ്കുചിത ചിന്താഗതിക്കാർ കരഞ്ഞു മെഴുകിക്കൊണ്ടേ ഇരിക്കും. അതെനിക്കൊരു വിഷയമല്ല. പക്ഷേ പ്രശ്‌നമുള്ള ഒന്നുണ്ട്. അതിന്റ സ്‌ക്രീൻ ഷോട്ട് ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വർക്കിന് വിളിച്ച ടീമിന്റെ മെസ്സേജ് ആണത്.....
'ഇത്തരം കോസ്റ്റ്യൂം ധരിക്കാമെങ്കിൽ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്‌നം' എന്നാണ് ചോദ്യം. കോസ്റ്റ്യൂം ഏതായിക്കോട്ടെ. എനിക്ക് കംഫർട്ടബ്ൾ ആയിട്ടുള്ള ഡ്രസ്സ് ഞാൻ ഇനീം ധരിക്കും...അതിനർത്ഥം ഞാനെന്നല്ല ഏതൊരു പെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല. ആ ചോദ്യമാണെന്നെ പ്രോവോക്ക് ചെയ്തത്. ഇത്തരം ഡ്രസ്സുകൾ ഇടാമെങ്കിൽ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്? വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ!' -ജ്യോതി കുറിപ്പിൽ ചോദിച്ചു.
ഈ മെസ്സേജ് അയച്ചതൊരു ലേഡീസ് വെയർ ഷോപ്പ് ഉടമയാണെന്നും അവരുടെ ബ്രാൻഡ് അംബാസഡർ ആകുവോന്നറിയാനാണ് തന്നെ സമീപിച്ചതെന്നും ജ്യോതി വ്യക്തമാക്കി. സമൂഹത്തിൽ ഈ രീതിയിലുള്ള ചിന്താഗതി, ചെറിയ രീതിയിലെങ്കിലും മാറ്റം വരുത്താൻ പറ്റിയാലോ എന്ന് വിചാരിച്ചാണ് ഇത്തപമൊരു സന്ദേശം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതെന്നും 'നിങ്ങളീ ഡ്രസ്സിങ് കണ്ട് ആളെ പരിശുദ്ധയും പടക്കവുമൊക്കെ ആക്കുന്ന പരിപാടി ഒന്ന് നിർത്തെ'ന്നും ജ്യോതി ആവശ്യപ്പെട്ടു.