ടെല്‍ അവീവ്- യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലില്‍ എത്തി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ഇസ്രായേലിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് ബ്ലിങ്കന്‍ ചര്‍ച്ച ചെയ്തത്.
ഇസ്രായേലിനെതിരായ ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് സെക്രട്ടറി അനുശോചനം അറിയിച്ചു. ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. ഇസ്രായേലിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണ അടിവരയിടുന്നതാണ് ബ്ലിങ്കന്റെ സന്ദര്‍ശനം.
അതിനിടയില്‍ ഗസയിലേക്കുള്ള കര ആക്രമണത്തിന് മുന്നോടിയായി പ്രദേശം സൈനികമായി അടച്ചിടാന്‍ ഇസ്രായേല്‍ ഉത്തരവിട്ടു.
ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം സൈനിക വിന്യാസവും സൈനിക ഉപകരണങ്ങളുടെ ശേഖരവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം അതിര്‍ത്തിക്കടുത്ത് മൂന്നുലക്ഷം റിസര്‍വസ്റ്റുകളെ അത് കൂട്ടിയിട്ടിട്ടുണ്ട്.