അങ്കാറ- ഗാസ മുനമ്പ് ഉപരോധിച്ചുകൊണ്ട് ഇസ്രയില്‍ നടത്തുന്നത് കൂട്ടക്കൊലയാണന്ന് ആക്രമണത്തെ അപലപിച്ചുകൊണ്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.
യുദ്ധത്തിന് പോലും ഒരു 'ധാര്‍മ്മികത' ഉണ്ടെന്നും എന്നാല്‍ അത് 'വളരെ ഗുരുതരമായി' ലംഘിച്ചിരിക്കയാണെന്നും പാര്‍ലമെന്റില്‍ ഭരണകക്ഷിയായ എകെ പാര്‍ട്ടി അംഗങ്ങളോട് സംസാരിക്കവെ ഉര്‍ദുഗാന്‍ പറഞ്ഞു. സാധാരണക്കാര്‍ താമസിക്കുന്നിടത്ത് നടത്തുന്നത് യുദ്ധമല്ല, ഇതൊരു കൂട്ടക്കൊലയാണ്-ഗസ്സയിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ഇസ്രായിലിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇസ്രായില്‍ പ്രദേശങ്ങളില്‍ സാധാരണക്കാരെ കൊല്ലുന്നതിനെ ഞങ്ങള്‍ പരസ്യമായി എതിര്‍ക്കുന്നു. അതുപോലെ, ഗാസയില്‍ നിരപരാധികളായ വിവേചനരഹിതവും നിരന്തരവുമായ ബോംബാക്രമണങ്ങളിലൂടെ കൂട്ടക്കൊല ചെയ്യുന്നതും ഞങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല- ഉര്‍ദുഗന്‍ പറഞ്ഞു.
ഫലസ്തീന്‍ സായുധ ഗ്രൂപ്പായ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയ ശനിയാഴ്ച മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ കുറഞ്ഞത് 1,055 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേലിനകത്ത് 1,200 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 100 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.
ദരിദ്രരും സഹായത്തെ ആശ്രയിക്കുന്നവരുമായ 23 ആളുകള്‍ താമസിക്കുന്ന ഗാസയില്‍ ഇന്ധനം എത്തുന്നതും തടഞ്ഞ് ഇസ്രായില്‍ ഗാസയെ സമ്പൂര്‍ണമായി ഉപരോധിച്ചിരിക്കയാണ്. ഒരേയൊരു പവര്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് വൈദ്യുതി നിലച്ചതായി ഗാസ ഭരണകൂടം പറഞ്ഞു.