Sorry, you need to enable JavaScript to visit this website.

രചനയും ഹണി റോസും കക്ഷി ചേരാനെത്തി; വേണ്ടെന്ന് ഇരയായ നടി

കൊച്ചി- നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന ഹരജിയില്‍ കക്ഷിചേരാന്‍ അനുമതി തേടി 'അമ്മ' എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നീ നടികള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കക്ഷി ചേരാന്‍ ഇവരെ അനുവദിക്കരുതെന്ന് നടി കോടതിയില്‍ ആവശ്യപ്പെട്ടു. താന്‍ അമ്മയില്‍ അംഗമല്ലെന്നും സംഘടനയല്ല കക്ഷി ചേരാന്‍ വന്നിട്ടുള്ളതെന്നും രണ്ടംഗങ്ങള്‍ മാത്രമാണ് കോടതിയെ  സമീപിച്ചിട്ടുള്ളതെന്നും നടി ബോധിപ്പിച്ചു.
തങ്ങള്‍ക്ക് മറ്റ് താല്‍പര്യങ്ങളില്ലെന്നും വിചാരണ കൊച്ചിയില്‍നിന്നു തൃശൂരിലേക്ക് മാറ്റണമെന്ന ആവശ്യത്തെ പിന്തുണക്കുക മാത്രമാണെന്നും കക്ഷിചേരല്‍ ഹരജിയില്‍ പറയുന്നു. 25 വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ള ക്രിമിനല്‍ അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും നടിമാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.


റിയാദിൽ ജെറ്റ് വിമാനത്തിലെ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് 

മമതയുടെ ചോരപ്പുഴയും അരക്ഷിത ബോധവും 

കരിപ്പൂരില്‍ വലിയ വിമാനമിറക്കാന്‍ എയര്‍ ഇന്ത്യയും; സുരക്ഷാ പരിശോധന തിങ്കളാഴ്ച



കേസില്‍ ഇരയുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ടെന്നും വിചാരണ കോടതിയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വാദം നടത്തുന്ന വിവരം നടിമാര്‍ അിറഞ്ഞില്ലെന്ന് ഇരയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
കക്ഷി ചേരാന്‍ അനുമതി തേടിയുള്ള ഹരജിയില്‍ ഇരയുടെ അഭിപ്രായം പരിഗണിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം ആര്‍ക്കും കേസില്‍ കക്ഷിചേരാന്‍ കഴിയുമെന്നും കേസ് വാദത്തിനിടെ ജസ്റ്റിസ് സുനില്‍ തോമസ് പറഞ്ഞു. കക്ഷിചേരല്‍ ഹരജിയിന്‍മേലുള്ള ഇരയുടെ തര്‍ക്കം രേഖാമൂലം ബോധിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.
കേസിന്റെ വിചാരണക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന ആവശ്യം രേഖാമൂലം ഹൈക്കോടതിയോട് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചു.

 

Latest News