Read More
കൽപ്പറ്റ - ലൈംഗിക പീഡന പരാതിയിൽ കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി. കാസർഗോഡ് നീലേശ്വരം സ്വദേശി പി.വി തതിലേഷിനെയാണ് സംസ്ഥാന കുടുംബശ്രീ മിഷൻ പുറത്താക്കിയത്. കാസർഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. കുടുംബശ്രീയുടെ കാസർഗോഡ് ജില്ലാ പ്രോഗ്രാം മാനേജറായി പ്രവർത്തിക്കുമ്പോഴാണ് ഇയാൾക്കെതിരെ പടന്ന സ്വദേശിനി പരാതി നൽകിയത്. പരാതിയെ തുടർന്നാണ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)