ജനീവ- ഇസ്രായില്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഗാസ മുനമ്പിലേക്ക് മാനുഷിക ഇടനാഴി അനുവദിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ 13 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ വക്താവ് പറഞ്ഞു.
ഏതാണ്ട് രണ്ടു ലക്ഷം ആളുകള്‍ ഗാസ മുനമ്പിലെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തതായി യുഎന്‍ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.
ഗാസ മുനമ്പില്‍ ഉടനീളം പലായനം വര്‍ധിച്ചിരിക്കയാണ്. ശനിയാഴ്ച മുതല്‍ 187,500ലധികം ആളുകളില്‍ എത്തി. മിക്കവരും സ്കൂളുകളില്‍ അഭയം പ്രാപിക്കുകയാണെന്ന് ഒസിഎച്ച്എ വക്താവ് ജെന്‍സ് ലാര്‍കെ ജനീവ ബ്രീഫിംഗില്‍ പറഞ്ഞു,
ഗാസയിലുടനീളം ലിയ ടവര്‍ ബ്ലോക്കുകളും സ്കൂളുകളും യുഎന്‍ കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം ഉണ്ടായിട്ടുണ്ട്. ഇതില്‍ ധാരാളം പേര്‍ക്ക് പരിക്കേറ്റതായി യുഎന്‍ മനുഷ്യാവകാശ മേധാവി തന്റെ ഓഫീസ് ശേഖരിച്ച വിവരങ്ങള്‍ ഉദ്ധരിച്ച് പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സിവിലിയന്‍ ജനതയെയും സിവിലിയന്‍ വസ്തുക്കളെയും സംരക്ഷിക്കാന്‍ നിരന്തരം ശ്രദ്ധിക്കേണ്ട ബാധ്യത ആക്രമണത്തിലുടനീളം ബാധകമാണെന്ന് മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.
ഗാസ മുനമ്പില്‍ കര്‍ശന ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രഖ്യാപനത്തിന് മറുപടിയായി, സിവിലിയന്മാരുടെ ജീവന് അപകടപ്പെടുത്തുന്ന 'ഉപരോധം' അന്താരാഷ്ട്ര നിയമപ്രകാരം നിരോധിച്ചതാണെന്ന് തുര്‍ക്ക് ഉണര്‍ത്തി.