ഇറ്റാവ- കാമകനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതിനെ തുടര്‍ന്ന് ഇരുപതു കാരി തന്റെ രണ്ട് ഇളയ സഹോദരിമാരെ കഴുത്തറുത്ത് കൊന്നു.
ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. മാതാപിതാക്കളുടെ അഭാവത്തില്‍ പങ്കാളിയുമായി അടുത്തിടപഴകുന്നത് കണ്ട ഏഴും നാലും വയസ്സായ സഹോദരിമാരെയാണ് യുവതി കഴുത്തറുത്ത് കൊന്നത്. വികൃതമാക്കിയ മൃതദേഹങ്ങള്‍ വീട്ടിലെ പ്രത്യേക മുറികളില്‍ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമായ പാര വീട്ടില്‍ നിന്ന് കണ്ടെടുത്തു.
ഇറ്റാവ ജില്ലയിലെ ബല്‍റായ് പ്രദേശത്ത് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഏഴുവയസ്സുകാരി സുര്‍ഭിയുടെയും നാലുവയസ്സുള്ള സഹോദരി റോഷ്‌നിയുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ചയാണ് വീട്ടിലെ വെവ്വേറെ മുറികളില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ പങ്കുള്ളതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് സഹോദരി അഞ്ജലിയെ അറസ്റ്റ് ചെയ്തതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് സത്യപാല്‍ സിംഗ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം അവള്‍ പാര കഴുകിയും വസ്ത്രം വൃത്തിയാക്കിയും തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഫോറന്‍സിക് പരിശോധനയില്‍ പാരയിലും പ്രതിയുടെ വസ്ത്രത്തിലും രക്തത്തിന്റെ അംശം കണ്ടെത്തിയെന്ന് സത്യപാല്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. കുടുംബവുമായി അടുപ്പമുള്ള ഒരാളുടെ പങ്ക് പോലീസ് സംശയിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ അഞ്ജലി കുറ്റം സമ്മതിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകം നടക്കുമ്പോള്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.