വാഷിംഗ്ടണ്‍- ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായിലിന്റെ കിരാത നടപടികളെ അപലപിച്ച് രംഗത്തുവന്ന മുന്‍ അശ്ലീല ചലച്ചിത്ര നടിയും വെബ്ക്യാം മോഡലുമായ മിയ ഖലീഫയുടെ മതം ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ. മിയ ഖലീഫ മുസ്ലിമാണോ, ക്രിസ്ത്യാനിയാണോ ജൂതവനിതയാണോ എന്നിങ്ങനെയാണ് ചര്‍ച്ച.
ലെബനീസ്-അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും മുന്‍ അശ്ലീല ചലച്ചിത്ര നടിയും വെബ്ക്യാം മോഡലുമാണ് മിയ ഖലീഫ. മുതിര്‍ന്നവര്‍ക്കുള്ള പോണ്‍ വിനോദ വ്യവസായത്തിലാണ് മിയ ഖലീഫ തന്റെ കരിയര്‍ ആരംഭിച്ചത്.
വെറും രണ്ട് മാസത്തിനുള്ളില്‍, പോണ്‍ഹബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട പെര്‍ഫോമര്‍ എന്ന നിലയില്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ഇതോടെ പോണ്‍ വ്യവസായത്തില്‍ സാന്നിധ്യവും സ്വാധീനവും ഉറപ്പിച്ചു.
ലെബനോനില്‍ വളരെ യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിലായിരുന്നു 1993 ഫെബ്രുവരി 10ന് മിയ ഖലീഫയുടെ ജനനം. ബെയ്‌റൂത്തിലെ ഫ്രഞ്ച് ഭാഷയിലുള്ള സ്വകാര്യ സ്‌കൂളില്‍ ചേര്‍ന്നാണ് ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം നേടിയത്.
ഒടുവില്‍, 2001ല്‍, സൗത്ത് ലെബനോന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മിയ ഖലീഫയും കുടുംബവും നാടും വീടും ഉപേക്ഷിച്ച് അമേരിക്കയിലേക്ക് മാറി.
മിയാ ഖലീഫ പോണ്‍ താരമായി മാറിയത് മിഡില്‍ ഈസ്റ്റില്‍ കാര്യമായ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഹിജാബ് ധരിച്ചു കൊണ്ടുള്ള പോണ്‍ വീഡിയോ ആയിരുന്നു കാരണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെടുകയും പിന്നീട് അത് അഴിച്ചുമാറ്റുകയും ചെയ്ത് വിവാദം സൃഷ്ടിച്ച മിയ താന്‍ മുസ്ലീമല്ലെന്ന് വ്യക്തമാക്കിയിരുന്നു. കത്തോലിക്കാ കുടുംബമാണ തന്നെ ദത്തെടുത്ത് വളര്‍ത്തിയതെങ്കിലും താന്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയോ കത്തോലിക്കാ വിശ്വാസിയായി കണക്കാക്കുകയോ ചെയ്യുന്നില്ലെന്നും മിയ വ്യക്തമാക്കുന്നു.
മതത്തെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങള്‍ക്കിടയിലാണ് താന്‍ മുസ്ലിം അല്ലെന്നും ഇസ്‌ലാമിനോട് ചേര്‍ന്നുനില്‍ക്കുന്നില്ലെന്നും ഖലീഫ പരസ്യമായി വ്യക്തമാക്കിയത്.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനുശേഷം ഇസ്രായില്‍ ഗാസയില്‍ തുടരുന്ന ബോംബ് വര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മിയ ഖലീഫയുടെ പ്രതികരണം.
നിങ്ങള്‍ക്ക് ഫലസ്തീനിലെ സാഹചര്യം കാണാനും ഫലസ്തീനികളുടെ പക്ഷത്ത് നില്‍ക്കാതിരിക്കാനും കഴിയുമെങ്കില്‍ നിങ്ങള്‍ വര്‍ണ്ണവിവേചനത്തിന്റെ തെറ്റായ ഭാഗത്താണ്. അത് കാലം തെളിയിക്കുമെന്നാണ് മിയ എക്‌സില്‍ കുറിച്ചത്. ഇതേ തുടര്‍ന്ന്
പ്ലേബോയ് മാഗസിന്‍ അടക്കമുള്ള കമ്പനികള്‍ മിയയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കയാണ്.