പഴയന്നൂര്‍- ഭര്‍തൃഗൃഹത്തില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി കുടുംബം.പാലക്കാട് സ്വദേശിനി സന്ധ്യയുടെ മരണത്തിലാണ് കുടുംബം പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഭര്‍ത്താവ് രഘുനാഥന് സന്ധ്യയുടെ മരണത്തില്‍ പങ്കുണ്ടെന്ന് കാണിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ രഘുനാഥ് സന്ധ്യയെ ഉപദ്രവിച്ചതായും കുടുംബം ആരോപിക്കുന്നു. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സന്ധ്യയുടെ കുടുംബം പഴയന്നൂര്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.
കഴിഞ്ഞ തിരുവോണ ദിവസമാണ് പാലക്കാട് അയിലൂര്‍ സ്വദേശിനി സന്ധ്യയെ തിരുവില്വാമലയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യ തൂങ്ങിമരിച്ചതായി ഭര്‍തൃ വീട്ടുകാര്‍ സന്ധ്യയുടെ കുടുംബത്തെ അറിയിക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എന്നാല്‍, തിരുവോണത്തിന് സ്വന്തം വീട്ടിലേക്ക് മടങ്ങി വരുമെന്ന് സന്ധ്യ അമ്മയോട് പറഞ്ഞിരുന്നെന്നും മൂന്നു വയസ്സുള്ള കുഞ്ഞിനെ തനിച്ചാക്കി മകള്‍ ആത്മഹത്യ ചെയ്യില്ലെന്നുമാണ് സന്ധ്യയുടെ അമ്മ പറയുന്നു. 20 പവന്‍ സ്വര്‍ണം മകള്‍ക്ക് സ്ത്രീധനമായി നല്‍കിയിരുന്നു. രഘുനാഥ് പണം ആവശ്യപ്പെട്ടപ്പോഴൊക്കെ പല തവണകളിലായി നല്‍കുകയും ചെയ്തു.
സ്വര്‍ണത്തിന്റെയും പണത്തിന്റെയും പേരില്‍ രഘുനാഥ് മകളെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് സന്ധ്യയുടെ അച്ഛന്‍ പറഞ്ഞു. ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് കാണിച്ച് സന്ധ്യ സുഹൃത്തുക്കള്‍ക്ക് അയച്ച മെസേജുകള്‍ സന്ധ്യയുടെ ഫോണില്‍ നിന്ന് മരണ ശേഷം ഭര്‍ത്താവ് ഡിലീറ്റ് ചെയ്തതായും കുടുംബം ആരോപിക്കുന്നു.