ജിദ്ദ - ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ട് സൗദി സെന്‍ട്രല്‍ ബാങ്ക് പുതിയ വ്യവസ്ഥ ബാധമാക്കുന്നു. ബാങ്കുകളിലെ അക്കൗണ്ടുകള്‍ക്കിടയില്‍ ഉപയോക്താക്കള്‍ പണമയക്കുമ്പോള്‍ പണമയക്കപ്പെടുന്ന ഗുണഭോക്താവിന്റെ പേരും ഐബാന്‍ നമ്പറും ബാങ്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയാണ് സെന്‍ട്രല്‍ ബാങ്ക് നിര്‍ബന്ധമാക്കുന്നത്. സ്വദേശികളുടെയും വിദേശികളുടെയും പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രശസ്തമായ കമ്പനികളും ധനകാര്യ സ്ഥാപനങ്ങളുമാണെന്ന് വാദിച്ച് രംഗപ്രവേശനം ചെയ്യുന്നവരുടെ തട്ടിപ്പുകള്‍ തടയാന്‍ ശ്രമിച്ചാണ് പുതിയ വ്യവസ്ഥ നിര്‍ബന്ധമാക്കുന്നത്.
പ്രശസ്തമായ കമ്പനികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും എംബ്ലങ്ങള്‍ ദുരുപയോഗിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് കളമൊരുക്കുന്നത്. വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് നൂതന സാങ്കേിതവിദ്യകള്‍ ഉപയോഗിക്കുന്ന തട്ടിപ്പുകാരില്‍ നിന്ന് ബാങ്ക് ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കാനാണ് പുതിയ വ്യവസ്ഥ സെന്‍ട്രല്‍ ബാങ്ക് നടപ്പാക്കുന്നത്. ഈ ലക്ഷ്യത്തോടെ മറ്റേതാനും വ്യവസ്ഥകളും സേവനങ്ങളും നടപ്പാക്കാനും സെന്‍ട്രല്‍ ബാങ്ക് ആലോചിക്കുന്നുണ്ട്. സമ്പാദ്യം സംരക്ഷിക്കുന്ന കാര്യത്തിലുള്ള ആദ്യ പ്രതിരോധനിര ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച ഉപയോക്താക്കളുടെ ഉയര്‍ന്ന അവബോധമാണെന്ന് സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവരാണെന്ന് തോന്നിപ്പിക്കുന്ന ശൈലികള്‍ ഉപയോഗിക്കുന്നവരുടെ തട്ടിപ്പുകള്‍ ചെറുക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഈ വര്‍ഷം ആദ്യ പകുതിയില്‍ സൗദി ഫാസ്റ്റ് മണി ട്രാന്‍സ്ഫര്‍ സംവിധാനം (സരീഅ്) വഴി അയച്ച പണം 11.66 ശതമാനം തോതില്‍ കുറഞ്ഞതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്കുകള്‍ തമ്മിലെ മണി ട്രാന്‍സ്ഫറില്‍ 3.06 ട്രില്യണ്‍ റിയാലിന്റെ കുറവാണ് ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ സരീഅ് സംവിധാനം വഴി 23.17 ട്രില്യണ്‍ റിയാലാണ് അയച്ചത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ ഇത് 26.23 ട്രില്യണ്‍ റിയാലായിരുന്നു.
ആറു മാസത്തിനിടെ സരീഅ് സംവിധാനം വഴി ബാങ്കുകള്‍ തമ്മിലെ പെയ്‌മെന്റുകള്‍ 15.8 ശതമാനം തോതില്‍ കുറഞ്ഞ് 16.86 ട്രില്യണ്‍ റിയാലായി. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ ഇത് 20.02 ട്രില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പകുതിയില്‍ ബാങ്കുകള്‍ തമ്മിലെ പെയ്‌മെന്റുകളില്‍ 3.16 ട്രില്യണ്‍ റിയാലിന്റെ കുറവ് രേഖപ്പെടുത്തി. എന്നാല്‍ ഇക്കാലയളവില്‍ ഉപയോക്താക്കള്‍ തമ്മിലെ പെയ്‌മെന്റുകള്‍ 10.4 ശതമാനം തോതില്‍ വര്‍ധിച്ച് 5.57 ട്രില്യണ്‍ റിയാലായി. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ ഇത് 5.05 ട്രില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം ഉപയോക്താക്കള്‍ തമ്മിലെ പെയ്‌മെന്റില്‍ 522.81 ബില്യണ്‍ റിയാലിന്റെ വര്‍ധന രേഖപ്പെടുത്തി.