Sorry, you need to enable JavaScript to visit this website.

ആന്‍സണ്‍ പോള്‍ നായകനാകുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രം താള്‍: ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി 

കൊച്ചി- മലയാള ചലച്ചിത്രനിരയിലേക്ക് വേറിട്ട പ്രമേയവുമായി ചില യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ക്യാമ്പസ് ത്രില്ലര്‍ ചിത്രം കൂടി എത്തുന്നു. താള്‍ എന്നാണ് ചിത്രത്തിന്റെ പേര്. 

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റസൂല്‍ പൂക്കുട്ടി, എം ജയചന്ദ്രന്‍, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു. നവാഗതനായ രാജാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമ പ്രവര്‍ത്തകനായ ഡോ. ജി. കിഷോര്‍ നിര്‍വഹിക്കുന്നു. ഗ്രേറ്റ്  അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യ ആന്‍, രണ്‍ജി പണിക്കര്‍, രോഹിണി, ദേവി അജിത്ത്, സിദ്ധാര്‍ഥ് ശിവ, നോബി, ശ്രീധന്യ വിവിയ ശാന്ത്, അരുണ്‍കുമാര്‍
മറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം: സിനു സിദ്ധാര്‍ഥ്, സംഗീതം: ബിജിബാല്‍
വരികള്‍: ബി കെ ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, 
കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിച്ചു ഹൃദയ് മല്യ, ഡിസൈന്‍: മാമി ജോ, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.
 

Latest News