കുഞ്ഞൻ ലാൻഡ് ക്രൂസറുമായി ടൊയോട്ട വരുന്നു; ലാൻഡ് ഹോപ്പർ എന്നാണ് പേരിട്ടിരിക്കുന്നത്. ചെറിയ ഓഫ് റോഡർ എസ്‌യുവി വിഭാഗത്തിലാണ് ഹോപ്പറിനെ ടൊയോട്ട അവതരിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലായിരിക്കും ഈ വാഹനം അറിയപ്പെടുക. കഴിഞ്ഞ ഓഗസ്റ്റിൽ പാറ്റന്റ് ഓഫീസിൽ പേരിനായി പകർപ്പവകാശം തേടിയ ടൊയോട്ട ജപ്പാനിൽ ഈ പേരാണ് നിർദേശിച്ചിരിക്കുന്നതെന്ന് ടൊയോട്ടയുടെ ചീഫ് ഓഫ് ഡിസൈൻ സൈമൺ ഹംഫ്രീസ് പറഞ്ഞു.
ഒക്ടോബർ അവസാനം നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ ഈ ചെറു ലാൻഡ് ക്രൂസർ പതിപ്പിനെ അവതരിപ്പിച്ചേക്കും.
വിശദാംശങ്ങൾ ടൊയോട്ട പുറത്തുവിട്ടിട്ടില്ല.
ലാൻഡ് ഹൂപ്പർ വൈദ്യുതി മോഡലിനൊപ്പം പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളും ലഭിച്ചേക്കുമെന്നാണ് സൂചന.