നേപ്യീഡോ- കനത്ത മഴയെത്തുടര്‍ന്ന് തെക്കന്‍ മ്യാന്‍മറില്‍ പ്രളയം. ഇതേതുടര്‍ന്ന് പതിനായിരത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്.
ഏകദേശം ഒരാഴ്ചയായി തുടരുന്ന മഴയാണ് പ്രളയത്തിന് കാരണമായതെന്ന് സാമൂഹ്യ ക്ഷേമ, ദുരിതാശ്വാശ മന്ത്രാലയം അധികൃതര്‍ പറയുന്നു.
മ്യാന്‍മറിലെ വലിയ നഗരങ്ങളിലെല്ലാം ഗതാഗതം സ്തംഭിച്ച അവസ്ഥയാണുള്ളത്. റെയില്‍ ഗതാഗതവും നിലച്ചു. താഴ്ന്ന പ്രദേശങ്ങളെയാണ് പ്രളയം കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
ബാഗോ ടൗണ്‍ഷിപ്പില്‍ 7.87 ഇഞ്ച് മഴയാണ് രേഖപ്പെടുത്തിയത്. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴയാണ് മ്യാന്‍മറില്‍ സംഭവിച്ചിരിക്കുന്നതെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നു. ബാഗോ നഗരത്തിന്റെ പകുതിയും വെള്ളത്താല്‍ മൂടപ്പെട്ടിരിക്കുകയാണെങ്കിലും ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2023ല്‍ മൂന്നാം തവണയാണ് ബാഗോ നഗരത്തെ പ്രളയം ബാധിക്കുന്നത്.