ഗർഭധാരണം മുതൽ പ്രസവവും കഴിഞ്ഞ് കുഞ്ഞിന്റെ അഞ്ച് വയസ്സ് വരെ നീളുന്ന പുതിയ ചികിത്സ പദ്ധതിക്ക് കൊല്ലം ആസ്റ്റർ പി. എം.എഫിൽ തുടക്കമായി. പ്രശസ്ത സിനിമ നടി അഞ്ജലി നായർ ഉദ്ഘാടനം ചെയ്തു. ഗർഭിണികളായ അമ്മമാരും അവരുടെ കുടുംബാംഗങ്ങളുമായിരുന്നു പരിപാടിയിൽ പങ്കെടുത്തത്.
കേരളത്തിലെ ഏറ്റവും സമഗ്രമായ പ്രസവ ശുശ്രൂഷ പദ്ധതിയാണ് ആസ്റ്റർ പി.എം.എഫ് ഒരുക്കുന്നത്. ഗർഭകാലം മുതലുള്ള കുഞ്ഞിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട വിവരങ്ങളും മെഡിക്കൽ ഉപദേശവും നൽകുന്നതിനൊപ്പം സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനും അവസരമുണ്ടാകും. ഗർഭധാരണത്തിന് മുൻപേ തുടങ്ങേണ്ട തയാറെടുപ്പുകൾക്കാവശ്യമായ മാർഗനിർദേശവും വിദഗ്ധ ഡോക്ടർമാരുടെ സംഘം നൽകും. കുട്ടികളുടെയും മാതാപിതാക്കളുടെയും ഡയറ്റ്, അവർക്കാവശ്യമായ ചെക്കപ്പുകൾ, വാക്‌സിനേഷനുകൾ, എല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കും. ഗർഭകാലത്തും പ്രസവ സമയത്തുമുള്ള മാതാപിതാക്കളുടെ ആശങ്കകൾ അകറ്റാനാവശ്യമായ എല്ലാ സഹായവും നൽകും. അമ്മയുടെയും കുഞ്ഞിന്റെയും ശാരീരികവും മാനസികവുമായ പരിപൂർണ ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ശരിയായ രീതിയിൽ മുലപ്പാൽ കൊടുക്കേണ്ടത് എങ്ങനെയാണെന്നത് മുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി പഠിപ്പിക്കുന്നു.