ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോണിന്റെ പുതിയ മോഡലായ സി3 എയർക്രോസ് എസ്.യു.വി പുറത്തിറങ്ങി. 9.99 ലക്ഷം രൂപ മുതൽ എക്‌സ്‌ഷോറൂം വിലയ്ക്ക് (ദൽഹി) വാഹനം ലഭ്യമാണ്. ഒക്ടോബർ 31 വരെയുള്ള എല്ലാ ഡെലിവറികൾക്കും 2024 ൽ പണം അടച്ചാൽ മതി. സിട്രോൺ ഫിനാൻസ് നൽകുന്ന ലോൺ ഓഫറിൽ ഉപഭോക്താക്കൾക്ക് 2023 ഒക്ടോബർ 31 വരെ കാർ വാങ്ങാം. ഇ.എം.ഐകൾ 2024 മുതൽ ആരംഭിക്കും. സി 3 എയർക്രോസ് യു 1. 2 ടി 5 സ്ടിർ 9,99,000, സി 3 എയർക്രോസ് പ്ലസ് 1.2 ടി 5 എസ്ടിർ 11,34,000, സി 3 എയർക്രോസ് മാക്‌സ് 1.2 ടി 5 സ്ടിർ 11,99,000, സി 3 എയർക്രോസ് പ്ലസ് 1.2 ടി 5+2 എസ.്ടി.ആർ 11,69,000, സി 3 എയർക്രോസ് മാക്‌സ് 1.2 ടി 5+2 എസ്.ടി.ആർ 12,34,000 എന്നിങ്ങനെയാണ് വിലകൾ.
90 ശതമാനത്തിലധികം പ്രാദേശികവൽക്കരണവുമായാണ് പുതിയ സിട്രോൺ സി3 എയർക്രോസിന്റെ വരവ്. 4323 എം.എം നീളമുള്ള ഇ3 എയർക്രോസ് എസ്.യു.വി സമാനതകളില്ലാത്ത വൈദഗ്ധ്യം നൽകുന്നു. കൂടാതെ 5+2 ഫ്‌ലെക്‌സിപ്രോഎക്‌സ്7 സവിശേഷ സീറ്റിംഗ് ഓപ്ഷനുകളും കസ്റ്റമൈസേഷൻ പാക്കുകളും ഉള്ള ഇന്ത്യയുടെ ആദ്യ ഇടത്തരം എസ്.യു.വിയാണിത്. സി3 എയർക്രോസ് എസ്.യു.വിക്ക് 2023 ഏപ്രിലിൽ പ്രഖ്യാപനം നടന്നതു മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുതെന്ന് സ്‌റ്റെല്ലാന്റിസ് ഇന്ത്യ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ റോളണ്ട് ബൗച്ചര പറഞ്ഞു.