വിപണിയിൽ കൂടിയ തോതിലുള്ള അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഇന്നത്തെ ആഗോള സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ഇത് അനുകൂല സമയമാണോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. ആഗോള തലത്തിലോ ആഭ്യന്തര രംഗത്തോ അനുഭവപ്പെടുന്ന ഒരു അനിശ്ചിതത്വവും അധികം നിലനിൽക്കുകയില്ല. ദീർഘകാലാടിസ്ഥാനത്തിൽ അത് വളർച്ചയെ ബാധിക്കുമെന്നതിനാൽ സ്ഥിതി നിയന്ത്രിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേന്ദ്ര ബാങ്കുകളും സർക്കാരും ഇടപെടും. ഇന്ന് കാണുന്ന ഏത് അിശ്ചിതത്വവും കേന്ദ്ര ബാങ്കുകളുടെ ഉചിതമായ നടപടികളിലൂടെ ഏതാനും മാസങ്ങൾക്കകം ഇല്ലാതാകും. ഇപ്പോഴത്തെ നിരക്കുകൾ തീർച്ചയായും പ്രയോജനകരവും ആകർഷകവുമാണ്. നിക്ഷേപകൻ രണ്ടു മൂന്നു വർഷത്തെ വിപണി പരിശോധന നടത്തിയാലും മൂലധന ലാഭം ദൃശ്യമായിരിക്കും. അതിനാൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച അവസരമാണിപ്പോഴുള്ളത്.
പണപ്പെരുപ്പം, പലിശ നിരക്ക് വർധന എന്നിവയെച്ചൊല്ലിയുള്ള ആഗോള തലത്തിലുള്ള ആശങ്കകൾ, പ്രത്യേകിച്ച് കഴിഞ്ഞ ഏതാനും ദിവസത്തിനിടെ യു.എസ് ട്രഷറി ബോണ്ട് യീൽഡിലുണ്ടായ കുതിപ്പ് ഹ്രസ്വകാലത്തേക്കെങ്കിലും ആഭ്യന്തര വിപണിയെ ബാധിച്ചിട്ടുണ്ട്. ജെപി മോർഗൻ ആഗോള സൂചികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയതായി വാർത്ത വന്നിട്ടും നമ്മുടെ ദീർഘകാല യീൽഡിൽ മാറ്റമുണ്ടായി. എന്നാൽ ആഭ്യന്തര വിപണിയിലെ ധന സ്ഥിതി ആയിരിക്കും ദീർഘകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ നിശ്ചയിക്കുക. പണപ്പെരുപ്പം താഴുകയാണ്. ആർ.ബി.ഐയുടെ വിലയിരുത്തൽ അനുസരിച്ച് അടുത്ത വർഷത്തോടെ അത് 4 ശതമാനത്തിലെത്തും. നമ്മുടെ സാമ്പത്തിക വളർച്ച കണക്കുകൾ തികച്ചും ആകർഷകമാണ്. യു.എസ് ഡോളറിന്റെ മൂല്യത്തിൽ പെട്ടെന്നുണ്ടാകുന്ന ഏതു വ്യതിയാനങ്ങളെയും നേരിടാൻ മതിയായ കറൻസി നമ്മുടെ പക്കൽ ഉണ്ട്. ആഗോള സ്ഥിതി മെച്ചപ്പെടുന്നതോടെ ഇന്ത്യൻ വിപണി മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് നിസ്സംശയം പറയാം.
രാഹുൽ സിംഗ്
ആഭ്യന്തര വിപണി പ്രതീക്ഷകൾക്കനുസൃതമായാണ് മുന്നോട്ടു പോകുന്നത്. ആർ.ബി.ഐ കൈക്കൊണ്ട നടപടികൾ പണപ്പെരുപ്പം താഴ്ത്തിയിട്ടുണ്ട്. അടുത്ത വർഷത്തോടെ 4 ശതമാനത്തോളമായിത്തീരും. യു.എസ് ട്രഷറി ബോണ്ടുകൾ കുതിക്കുമ്പോഴും നമ്മുടെ കറൻസി ശക്തമായി നിലകൊള്ളുന്നു. ഇതിന് റിസർവ് ബാങ്കിന്റെ പിന്തുണ ഉണ്ടാകുമെന്നുറപ്പാണ്. ഹ്രസ്വകാല കാഴ്ചപ്പാടിൽ വിപണിയിൽ ചില പ്രതികൂല സ്വഭാവം ദൃശ്യമെങ്കിലും ആഗോള ബോണ്ട് സൂചികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തുകയും പണപ്പെരുപ്പം 4 ശതമാനത്തിൽ നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നതോടെ അടുത്ത വർഷം നേട്ടം കാണാൻ കഴിയും. ധന സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ ഇപ്പോഴത്തെ നിരക്കുകൾ വളരെ ആകർഷകമാണ്. കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഇതുണ്ടായിരിക്കണമെന്നില്ല. പ്രായോഗികമായും മൂലധന നേട്ടങ്ങളുടെ കാര്യത്തിൽ ഇപ്പോഴത്തേത് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ്.
(ഫിക്‌സഡ് ഇൻകം, എൽ.ഐ.സി മ്യൂച്വൽ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് സീനിയർ ഫണ്ട് മാനേജറാണ് ലേഖകൻ)