ഇസ്താംബൂള്‍- ഇസ്രായില്‍- ഫലസ്തീന്‍ പോരാട്ടത്തില്‍ ശാന്തത കൈവരിക്കാന്‍ നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗന്‍ പറഞ്ഞു. എന്നാല്‍ പ്രാദേശിക സമാധാനം കൈവരിക്കാനുള്ള ഏക മാര്‍ഗം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഘര്‍ഷം കുറയ്ക്കുന്നതിന് സഹായിക്കാന്‍ തയ്യാറാണെന്ന് ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സംഘര്‍ഷം വഷളാക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്ന് ഇരുപക്ഷത്തോടും അദ്ദേഹം ആഹ്വാനം ചെയ്തു, മിഡില്‍ ഈസ്റ്റിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷമാണ്. ഈ പ്രശ്‌നം ന്യായമായ രീതിയില്‍ പരിഹരിക്കപ്പെടാത്തിടത്തോളം കാലം നമ്മുടെ പ്രദേശത്തിന് സമാധാനം കൊതിച്ച് മുന്നോട്ടു പോകാന്‍ മാത്രമായിരിക്കും കഴിയുകയെന്നും ഉര്‍ദുഗന്‍ പറഞ്ഞു.
ഫലസ്തീന്‍-ഇസ്രായില്‍ പ്രശ്‌നത്തിന് അന്തിമ പരിഹാരം കണ്ടെത്തുന്നതിലൂടെ മാത്രമേ പ്രാദേശിക സമാധാനം സാധ്യമാകൂ. ഇക്കാര്യത്തില്‍, ഞങ്ങള്‍ എല്ലായ്‌പ്പോഴും അടിവരയിടുന്നതു പോലെ ദ്വിരാഷ്ട്ര പരിഹാര വീക്ഷണം വളരെ പ്രധാനമാണ്.