വത്തിക്കാന്‍ സിറ്റി- യുദ്ധം വ്യര്‍ഥമാണെന്നും ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രായിലിലെയും ഗാസയിലെയും ആക്രമണങ്ങളും സംഘര്‍ഷവും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഭീകരവാദവും യുദ്ധവും ഒരു പ്രശ്‌നത്തെയും പരിഹരിക്കില്ല. പകരം, അത് നിഷ്‌കളങ്കരായ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്കും മരണത്തിലേക്കും നയിക്കുകയേ ഉള്ളൂ, അദ്ദേഹം പറഞ്ഞു.
യുദ്ധം വ്യര്‍ഥമാണ്, സംശയമില്ല. ഇസ്രയേലിലും ഫലസ്തീനിലും സമാധാനമുണ്ടാന്‍ വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രതിവാര അഭിസംബോധനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.