കൊച്ചി- യുവനിരയിലെ താരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മഹാറാണി'. ചിത്രത്തിന്റെ ടീസര്‍ യുവതാരം ടൊവീനോ തോമസ് റിലീസ് ചെയ്തു. നവംബര്‍ 24ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം എസ്. ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്‌ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍. എം ബാദുഷ ആണ് സഹനിര്‍മ്മാതാവ്. മുരുകന്‍ കാട്ടാക്കടയുടെയും അന്‍വര്‍ അലിയുടെയും രാജീവ്ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.
ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥന്‍ ആണ്. കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി.
എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, പി. ആര്‍. ഒ- പി. ശിവപ്രസാദ്, ആതിര ദില്‍ജിത്ത്.