മൊഞ്ച് കൂട്ടാന്‍ പ്‌ളാസ്റ്റിക് സര്‍ജറി  ചെയ്ത നടി ജാക്വിലിന് ദാരുണാന്ത്യം

ലോസ് ഏഞ്ചല്‍സ്- സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പ്‌ളാസ്റ്റിക് സര്‍ജറി ചെയ്ത മുന്‍ അര്‍ജന്റീനിയന്‍ സുന്ദരിയും നടിയുമായ ജാക്വിലിന്‍ കാരിയേരിക്ക് ദാരുണാന്ത്യം. 48 വയസാണ്. സര്‍ജറിയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പ്‌ളാസ്റ്റിക് സര്‍ജറിക്കു ശേഷം രക്തം കട്ടപിടിക്കുകയും ആരോഗ്യനില വഷളായി മരണമടയുകയുമായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്നു ജാക്വിലിന്‍ കാരിയേരി. ശ്വാസതടസത്തെ തുടര്‍ന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വിലിന്‍. അടുത്തിടെ പ്‌ളാസ്റ്റിക് സര്‍ജറിക്കു പിന്നാലെ കന്നട നടി ചേതന രാജ് മരണമടഞ്ഞിരുന്നു. കൊഴുപ്പു കുറയ്ക്കാന്‍ പ്ലാസ്റ്രിക് സര്‍ജറി നടത്തുകയായിരുന്നു. പിന്നീട് ആരോഗ്യ നില വഷളായി മരണത്തിന് കീഴടങ്ങി.

Latest News