ബെംഗളൂരു- കര്‍ണാടകയില്‍ പടക്കക്കടകള്‍ക്കു തീപിടിച്ച് 11 പേര്‍ മരിച്ചു. ബംഗളൂരു അത്തിബല്ലെയിലാണ് ദാരുണ സംഭവം. വാഹനത്തില്‍നിന്ന് പടക്കം ഇറക്കുന്നതിനിടെ അഞ്ച് കടകള്‍ക്ക് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റു.
പടക്കം ഇറക്കിയ വാഹനമുള്‍പ്പെടെ കത്തിപ്പോയി. ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
അഗ്‌നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ബംഗളൂരു റൂറല്‍ എസ്പി മല്ലികാര്‍ജുന്‍ ബലദന്ദി വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.