ജറൂസലം- ഇസ്രായേലിനെതിരെ സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ആക്രമണം നടത്തിയ ഹമാസ് അവരുടെ 'ഭീകര' പ്രവര്‍ത്തനങ്ങള്‍ക്ക് 'വില' നല്‍കേണ്ടിവരുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം.
ഹമാസിനെ കൊലയാളി ഫലസ്തീന് ഗ്രൂപ്പെന്ന് വിശേഷിപ്പിച്ചുകൊണ്ട് അല്‍ അറബിയ ഇംഗ്ലീഷിനോടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രയേലിനെതിരെ 'ഓപ്പറേഷന്‍ അല്‍ അഖ്‌സ സ്‌റ്റോം' എന്ന പേരില്‍ സൈനിക നടപടി ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് ഹമാസ് ശനിയാഴ്ച രാവിലെ ആക്രമണം നടത്തിയത്. ഗാസയില്‍ നിന്ന് തൊടുത്ത റോക്കറ്റുകള്‍ക്ക് പുറമെ, ഇസ്രായിലില്‍ പ്രവേശിച്ച പോരാളികളും അപ്രതീക്ഷിത ആക്രമണം നടത്തി.
ഈ ആക്രമണങ്ങളില്‍ പങ്കെടുത്ത ഓരോരുത്തരും വില നല്‍കേണ്ടിവരും. ഇറാന്‍ ഉള്‍പ്പെടെ മറുപടി പറയേണ്ടിവരുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ലിയോര്‍ ഹയാത്ത് പറഞ്ഞു. തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായിലിനെ ആക്രമിച്ചുവെന്നും ഗാസ മുനമ്പില്‍ നിന്ന് ജറൂസലം മുതല്‍ ടെല്‍ അവീവ് വരെ ആയിരത്തോളം റോക്കറ്റുകളാണ് തൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
'സമാന്തരമായി, രാജ്യത്തുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും തീവ്രവാദികള്‍ ഡ്രോണ്‍ ആക്രമണം നടത്തി. അവര്‍ ഇസ്രായേല്‍ പൗരന്മാരെയും സൈനികരെയും കൊലപ്പെടുത്തി. സാധാരണക്കാരെയും സൈനികരെയും അവര്‍ ബന്ദികളാക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേല്‍ സ്വയം പ്രതിരോധിക്കുമെന്നും ഹമാസിന്റെ ഭീകരാക്രമണങ്ങളെ കഴിയുന്നത്ര ശക്തമായി അപലപിക്കാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണെന്നും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇത് പ്രകോപനമില്ലാത്ത ആക്രമണമായിരുന്നു. പ്രകോപനമില്ലാത്ത ആക്രമണം യുദ്ധത്തിലേക്ക് നയിച്ചിരിക്കയാണ്. ഇന്ന് മുതല്‍ ഗാസ മുനമ്പില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളുടെയും മുഴുവന്‍ ഉത്തരവാദിത്തവും ഹമാസ് നേതാക്കളുടെ കൈകളിലാണ്-അദ്ദേഹം പറഞ്ഞു.