ഇസ്രായില്‍ പ്രതികാരം തുടങ്ങി; ഗാസയില്‍ രണ്ട് വ്യോമാക്രമണം

തെക്കന്‍ ഇസ്രായിലിലെ അഷ്‌കെലോണില്‍ ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തില്‍ കാറുകള്‍ക്ക് തീപിടിച്ചപ്പോള്‍.

ഗാസ- ഫലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ ഇസ്രായില്‍ സൈന്യം രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തി. ഫലസ്തീന്‍ പ്രദേശത്തുനിന്ന് ഇസ്രായിലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടതിന് പിന്നാലെയാണ് ഇസ്രായില്‍ ആക്രണം.
ഗാസ മുനമ്പില്‍ നിന്ന് ഇതുവരെ 5,000ലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഗാസ നിയന്ത്രിക്കുന്ന ഹമാസിന്റെ സായുധ സേന അറിയിച്ചു. റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായിലില്‍ 60 വയസ്സായ ഒരു സ്ത്രീ കൊല്ലപ്പെട്ടുവെന്ന് മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News