Sorry, you need to enable JavaScript to visit this website.

ഈ കള്ളന്‍മാരെ കൊണ്ട് തോറ്റു, ബെംഗളുരുവില്‍ ബസ് സ്‌റ്റോപ്പ് ഒന്നാകെ മോഷ്ടിച്ചു കൊണ്ടുപോയി

ബെംഗളുരു - പല സാധനങ്ങളും മോഷണം പോകാറുണ്ട്. അത് സംബന്ധിച്ച് കേസുകളും ഉണ്ടകാറുണ്ട്. എന്നാല്‍ ഒരു ബസ് സ്‌റ്റോപ്പ് ഒന്നാകെ മോഷണം പോയ സംഭവമാണ് ബെംഗളുരുവില്‍ നടന്നത്.  കഴിഞ്ഞ ആഴ്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബസ് ഷെല്‍ട്ടറാണ് മോഷണം പോയത്. 10 ലക്ഷം രൂപയായിരുന്നു ചെലവ്. കണ്ണിങ്ഹാം റോഡില്‍ സ്ഥാപിച്ചിരുന്ന ബസ് ഷെല്‍ട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുള്ളതായിരുന്നു. ഇവിടുത്തെ കസേരകളും തൂണുകളും മേല്‍ക്കൂരയുമെല്ലാം മോഷ്ടാക്കള്‍ കടത്തിക്കൊണ്ടു പോയി. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലാണ് ബസ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഈ മാസം ആദ്യമാണ് ഇത് മോഷണം പോയത്. പിന്നാലെ ബസ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണ ചുമതലയുള്ള കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News