Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈവിനിടയിലും വനിതാ റിപ്പോര്‍ട്ടര്‍ക്ക്  രക്ഷയില്ല, കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം 

റിയോ ഡി ജനീറോ-തത്സമയ വാര്‍ത്താ സംപ്രേഷണത്തിനിടെ വനിതാ റിപ്പോര്‍ട്ടറെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം. ബ്രസീലിലെ റിയോഡി ജനീറോയിലാണ് സംഭവം. 25 കാരിയായ ബിയാങ്ക ചബൗഡെറ്റ് എന്ന റിപ്പോര്‍ട്ടര്‍ക്കാണ് ദുരനുഭവം. . ഒക്ടോബര്‍ രണ്ടിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാത്രി തെരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ക്യാമറയ്ക്ക് അഭിമുഖമായി നിന്ന് വാര്‍ത്ത പറയുന്നതിനിടെ പുറകില്‍ കൂടിയെത്തിയ യുവാവാണ് റിപ്പോര്‍ട്ടറെ ഇടുപ്പിലൂടെ കൈയിട്ട് ചുറ്റിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചത്. ഒന്നുഞെട്ടിയെങ്കിലും പെട്ടെന്നുതന്നെ റിപ്പോര്‍ട്ടര്‍ യുവാവിനെ തള്ളിയകറ്റി. അതിനാല്‍ അയാള്‍ക്ക് ചുംബിക്കാന്‍ കഴിഞ്ഞില്ല. യുവാവിന്റെ പ്രവൃത്തികണ്ട് കാമറാമാനും ഇതിനിടെ ഓടിയെത്തിയിരുന്നു. റിപ്പോര്‍ട്ടിംഗിനിടയില്‍ തടസം നേരിട്ടതില്‍ ക്ഷമചോദിച്ച് ഒന്നും സംഭവിച്ചില്ലെന്ന ഭാവത്തില്‍ ബിയാങ്ക വാര്‍ത്താവതരണം തുടരുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. യുവാവിന്റെ പ്രവൃത്തിയെ ഭൂരിപക്ഷവും വിമര്‍ശിക്കുമ്പോള്‍ ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ നടത്തിയ കുറുക്കുവഴി എന്നും ചിലര്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടറെ അധിക്ഷേപിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ചാനല്‍ യുവാവിനെതിരെ കേസുകൊടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് (ഫെനാജ്), നാഷണല്‍ കമ്മീഷന്‍ ഓഫ് വുമണ്‍ ജേണലിസ്റ്റ് എന്നിവരും റിപ്പോര്‍ട്ടറോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഔദ്യോഗിക ജീവിതത്തിനിടെ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്നാണ് ബിയാങ്ക പറയുന്നത്.' റിപ്പാേര്‍ട്ട് ചെയ്യുന്ന സമയത്ത് അവിടെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. കടകള്‍ തുറന്നിരുന്നു.പെട്ടെന്നാണ് അയാള്‍ എന്നെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചത്. എന്തുചെയ്യണമെന്ന് അറിയാതെ ഞാന്‍ വിറച്ചുപോയി. എന്നിട്ടും അയാളെ തള്ളിയകറ്റി റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു. ഈ സമയവും അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് അതൊന്നും പുറത്തുകേട്ടില്ല. ഭയങ്കരമായ അവസ്ഥയായിരുന്നു അപ്പോഴത്തേത്'-ബിയാങ്ക പറഞ്ഞു. യുവാവിനെതിരെ പരാതി നല്‍കിയോ എന്ന കാര്യം ബിയാങ്ക വെളിപ്പെടുത്തിട്ടില്ല. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റിപ്പോര്‍ട്ടിംഗിനിടെ വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്. സെപ്തംബറില്‍, മാഡ്രിഡില്‍ നടന്ന ഒരു കവര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ റിപ്പോര്‍ട്ടര്‍ക്കുനേരെ മോശം പെരുമാറ്റമുണ്ടായി. 2019 ല്‍ ജോര്‍ജിയയിലെ ഒരു ഓട്ടമത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു പുരുഷ ജോഗര്‍ റിപ്പോര്‍ട്ടറുടെ നെഞ്ചില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു.
 

Latest News